By Rafeeq Vellikkoth
ഈ അസഹിഷ്ണുക്കളെ എങ്ങനെ സഹിക്കും
--------------------------------------------------------------------
തെരുവുകുട്ടികള്‍ പോലും ഈ വിധം പെരുമാറുകയില്ല; ഇത്ര നിഷ്ക്കരുണമായി വാക്കുകള്‍ പ്രയോഗിക്കുകയില്ല. വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്ന സാക്ഷര കേരളത്തിലെ രണ്ട് സാമാജികരുടെ പെരുമാറ്റം കേരളാ നിയമസഭയില്‍ ഇന്നലെയും അതിരുവിട്ട്, ജനാധിപത്യത്തിന്റെ ശ്രീകോവിലിന് മാനക്കേടുണ്ടാക്കും വിധമായിത്തീര്‍ന്നു. എന്തിനാണിത്തരക്കാരെ തെരഞ്ഞെടുത്തയക്കുന്നത്? ജനാധിപത്യമെന്ന ഭരണ വ്യവസ്ഥിതിയെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യവസ്ഥിതിയെന്നാണ് അബ്രഹാം ലിങ്കണ്‍ വിശേഷിപ്പിച്ചത്. എന്നാല്‍ നമ്മുടെ സഭയിലെ ചിലര്‍ സ്വന്തം താല്‍പര്യ സംരക്ഷണത്തിനു വേണ്ടി എന്തും ചെയ്യുമെന്ന തോന്നിവാസത്തിലേക്ക് കടന്നിരിക്കുന്നു. സഭയെ നിയന്ത്രിക്കുന്ന സ്പീക്കര്‍ക്കെതിരെ വാടാ, പോടാ വിളികള്‍ വരെ മുഴക്കി കൈ ചൂണ്ടിയും ദുസ്സൂചനകള്‍ അടങ്ങിയ മുദ്രകള്‍ കാണിച്ചും ഗുണ്ടാഭാഷയില്‍ പെരുമാറുന്നവരെ രണ്ട് ദിവസമല്ല സസ്പെന്‍ഡ് ചെയ്യേണ്ടത്സഭയുടെ അന്തസ്സ് കെടുത്താന്‍ ശ്രമിക്കുന്നവരെ സഭക്കകത്തുനിന്ന് കെട്ടുകെട്ടിക്കുകയാണ്.
വെള്ളിയാഴ്ച സഭയിലുണ്ടായ നാടകീയ രംഗങ്ങളുടെയും ഇന്നലെ നടന്ന അശുഭമായ പ്രകടനങ്ങളുടെയും വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയപ്പോള്‍ ടി.വി രാജേഷ്, ജെയിംസ് മാത്യു എന്നിവരുടെ കാടന്‍ രീതി വ്യക്തമാവുകയുണ്ടായി. തുടക്കത്തില്‍ ഒത്തുതീര്‍പ്പിലായിരുന്നു കാര്യങ്ങള്‍. അതിരാവിലെ മുതല്‍ കക്ഷി നേതാക്കള്‍ സഭയുടെ സുഗമമായ നടത്തിപ്പിനായി രംഗത്ത് വന്നു. മാരത്തോണ്‍ ചര്‍ച്ചകളുടെ അവസാനത്തിലാണ് ഉച്ചയോടെ സ്പീക്കര്‍ സഭയിലെത്തി തീരുമാനം പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ ജെയിംസ് മാത്യുവും രാജേഷും സ്വന്തം സ്വഭാവം പ്രകടിപ്പിച്ച്, കൈയൂക്കിന്റെ ഭാഷയില്‍ സ്പീക്കര്‍ക്കെതിരെ സംസാരിച്ചു തുടങ്ങി.
സഭാ മര്യാദകള്‍ ലംഘിച്ച രണ്ട് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിന് സഭാതലത്തില്‍ ഉപവാസവും പുറത്ത് പാര്‍ട്ടി അണികളുടെ അസഭ്യവര്‍ഷങ്ങളും. അസഹനീയമായ ഈ അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ എവിടെ ചെന്നെത്തിക്കും? സ്പീക്കറെ ബഹുമാനിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാണ്. അദ്ദേഹമാണ് സഭയെ നിയന്ത്രിക്കുന്നത്. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഇന്നലെ നടത്തിയ ചര്‍ച്ചകളും ശ്രമങ്ങളും അദ്ദേഹത്തിലെ പക്വമതിക്കുളള തെളിവായിരുന്നു. വേണമെങ്കില്‍ ഏകപക്ഷീയ നിലപാട് സ്പീക്കര്‍ക്ക് സ്വീകരിക്കാം. സഭയുടെ അന്തസ്സ് നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ സ്പീക്കര്‍ക്ക് തീരുമാനിക്കാം. പക്ഷേ അദ്ദേഹം രാവിലെ മുതല്‍ കക്ഷിനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് തീരുമാനം പ്രഖ്യാപിക്കവെയാണ് ഒരു വാക്കിനെ ചൊല്ലി ജെയിംസ് മാത്യു അന്തസ്സ് വിട്ട് പ്രതികരിച്ചത്. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഒരു ജനപ്രതിനിധി സ്പീക്കറെ തുടര്‍ച്ചയായി അധിക്ഷേപിച്ചപ്പോള്‍ സ്പീക്കര്‍ നടപടി പ്രഖ്യാപിക്കുകയായിരുന്നു. ഡി.വൈ.എഫ്.എെ ക്കാരുടെ തെരുവ് സമരം പോലെയാണ് സഭയെ ചില സി.പി.എം അംഗങ്ങള്‍ കണ്ടത്. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ എല്ലാവരുടെയും പ്രതിനിധിയാണെന്ന വസ്തുത അവര്‍ മറന്നു. ജനായത്ത വ്യവസ്ഥിതിയെ ആദരിച്ച് മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ടതിനു പകരം സഭയിലെ രണ്ടംഗങ്ങളും ശിക്ഷ ചോദിച്ചു വാങ്ങുകയായിരുന്നു. സഭയിലും എന്തുമാവാം എന്ന തരത്തിലുള്ള പെരുമാറ്റത്തില്‍ ഇവരെ തിരുത്തേണ്ടത് പാര്‍ട്ടിയിലെ സീനിയര്‍ അംഗങ്ങളാണ്. പക്ഷേ പകരം യുവ തുര്‍ക്കികളെ സംരക്ഷിക്കാന്‍ ഉപവാസമൊരുക്കുകയാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തെരഞ്ഞെടുത്ത രീതി. തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ നല്‍കുന്നതില്‍ കാണുന്ന അപരാധവും അസഹിഷ്്ണുതയാണ്.
മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക നല്‍കുന്ന ഒട്ടേറെ കീഴ് വഴക്കങ്ങള്‍ സൃഷ്ടിച്ച നിയമസഭയാണ് കേരളത്തിന്റേത്. ആ മഹത്തായ പാരമ്പര്യമാണ് തകര്‍ക്കപ്പെട്ടത്. നിയമസഭയുടെ നടപ്പുസമ്മേളനം തുടങ്ങിയത് മുതല്‍ പ്രതിപക്ഷം പ്രകടിപ്പിക്കുന്ന ധാര്‍ഷ്ട്യം ഗുരുതരമായ അച്ചടക്കലംഘനമാണ്. ഒരു ദിവസം പോലും സഭ നേരാംവണ്ണം പ്രവര്‍ത്തിച്ചിട്ടില്ല. ദിവസവും വാക്കൗട്ടും തടസ്സപ്പെടുത്തലുകളും. വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങിയപ്പോഴാണ് ചെയര്‍ ശക്തമായി ഇടപെട്ടത്. അത് രാഷ്ട്രീയ വിഷയമായി മാറിയപ്പോള്‍ പക്വമതികളായ നേതാക്കള്‍ സമവായവുമായി രംഗത്ത് വന്നു. അവരെയും തള്ളിപ്പറയുന്ന തരത്തില്‍ ഇന്നലെയുണ്ടായ പെരുമാറ്റം ഒരു കാര്യം വ്യക്തമാക്കുന്നുഈ ധാര്‍ഷ്ട്യം അവസാനിക്കില്ല.
കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിക്കുകയും കരച്ചിലില്‍ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്ത അതേ ടി.വി രാജേഷാണ് ഇന്നലെ വീണ്ടും, പഴയതൊക്കെ മറന്ന് വഴിവിട്ട രീതിയില്‍ സ്പീക്കറോട് പെരുമാറിയത്. രാഷ്ട്രീയത്തില്‍ വിജയവും പരാജയവും സ്വാഭാവികമാണ്. എല്ലാ നാളും എല്ലാവരും വിജയിക്കില്ല. വിജയികളെ അംഗീകരിച്ച് മാതൃകയാവുന്നതിന് പകരം ഭരണം നഷ്ടമായതിലെ വേവലാതികള്‍ ധാര്‍ഷ്ട്യമാക്കി മാറ്റുമ്പോള്‍ അത് ജനങ്ങളോടും നാട്ടിലെ വ്യവസ്ഥിതികളോടുമുള്ള വെല്ലുവിളിയായിത്തീരുന്നു. സ്പീക്കറെ അധിക്ഷേപിച്ചതിന് പല അംഗങ്ങളും പല കാലയളവുകളില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും സഭാതലത്തില്‍ ആരും സമരം നടത്തിയിട്ടില്ല. സസ്പെന്‍ഷനില്‍ പ്രതിപക്ഷത്തിന് പ്രതിഷേധിക്കാം. പക്ഷേ നിയമസഭയെ തന്നെ അവഹേളിക്കുന്ന തരത്തില്‍ പാര്‍ട്ടി അണികളെ രംഗത്തിറക്കി നാടകം കളിക്കുന്നത് അവസാനിപ്പിക്കണം. സ്വന്തം ചെയ്തികളെ ന്യായീകരിക്കാന്‍ വഴിവിട്ട മാര്‍ഗം സ്വീകരിക്കുന്നവര്‍ ലൂയി പതിനാലാമനെയും ലജ്ജിപ്പിക്കുന്നു. ഞാനാണ് രാഷ്ട്രം, ഞാനാണ് ഭരണാധികാരി, ഞാനാണ് എല്ലാം എന്ന് പറഞ്ഞ ലൂയി ഒരിക്കലും ജനാധിപത്യത്തിന്റെ വക്താവായിരുന്നില്ല. കടുത്ത ഏകാധിപത്യത്തെയാണ് ആ ധിക്കാരി പ്രതിനിധീകരിച്ചിരുന്നത്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ഇവിടെ ജനങ്ങളാണ് യഥാര്‍ത്ഥ ഭരണക്കാര്‍. ജനങ്ങളെ അവമതിക്കുന്ന തരത്തില്‍ എല്ലാം തങ്ങളാണ് എന്ന് ശഠിക്കുന്നവരെ നിലക്ക് നിര്‍ത്താന്‍ ജനം തന്നെയാണ് രംഗത്തിറങ്ങേണ്ടത്. ധിക്കാരികളെ തിരുത്താനുള്ള ധാര്‍മികമായ പിന്തുണ അവര്‍ കൊടുക്കേണ്ടത് നീതിമാനായ സ്പീക്കര്‍ക്കും സഭാ നേതാവിനും തന്നെയാണിപ്പോള്‍.

Comments
0 comments to "ഈ അസഹിഷ്ണുക്കളെ എങ്ങനെ സഹിക്കും"
Post a Comment