Saturday, January 14, 2012

ഇന്ത്യയിലെ ഭക്ഷ്യ ക്ഷാമം- കുറ്റവാളി ആര്‌???

0 comments
ഉത്തരം -കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക
നയങ്ങള്‍..
അവരുടെ പ്രധാന ദുഷ്ചെയ്തികള്‍ ഇവയാണ്‌-
1.സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം ഇല്ലായ്മ ചെയ്തു.
2.എഫ്‌.സി.ഐ വഴിയുള്ള ധാന്യശേഖരണം നിര്‍ത്തി.
3.റിലയന്‍സ്‌ പോലുള്ള കുത്തകകള്‍ക്ക്‌ റീട്ടെയില്‍ വിപണി തുറന്നുകൊടുത്തു.
4.ക്യഷിയിടങ്ങളില്‍ചെന്ന് ഭക്ഷ്യ ധാന്യങ്ങള്‍ ശേഖരിക്കാനുള്ള അധികാരം എഫ്‌.സി.ഐ യില്‍ നിന്ന് മാറ്റി..പകരം വമ്പന്‍ കുത്തകകളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ അവ വാങ്ങിയാല്‍ മതിയെന്ന് നിഷ്കര്‍ഷിച്ചു.
5.ഊഹക്കച്ചവടം ഈ രംഗത്തും വ്യാപിപ്പിച്ചു.
6.കാര്‍ഷിക രംഗത്തെ സബ്സിഡികള്‍ എടുത്തുകളഞ്ഞു.
ഇവയുടെ തിക്തഫലമാണ്‌ നാം അനുഭവിക്കുന്നത്‌!!!

കേന്ദ്രഭക്ഷ്യമന്ത്രി ശ്രീ.ശരത്‌ പവാര്‍ കേരളത്തോട്‌ തരംതാണ രാഷ്ട്രീയം കളിക്കുന്നു.വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്ഥാപിക്കില്ലത്രെ!
സംസ്ഥാനങ്ങളോട്‌ വിവേചനം കാണിക്കുന്നതായി വ്യാപകമായ പരാതിയുണ്ട്‌.കേരളത്തോട്‌ ശത്രുതാമനോഭാവത്തോടെയാണ്‌ പെരുമാറുന്നത്‌.അദ്ദേഹത്തിന്‌ എന്തുപറ്റി?
തന്റെ വകുപ്പിനെക്കാള്‍ താല്‌പര്യം ഇപ്പോള്‍ ക്രിക്കറ്റിനോടാണ്‌ എന്നാണ്‌ അണിയറ വര്‍ത്തമാനം.കോടികള്‍ മറിയുന്ന റ്റി-റ്റൊന്റി ക്രിക്കറ്റിന്റെ മാസ്മരികതയില്‍ പവാറും മുങ്ങിപ്പോയിരിക്കുന്നു…
പിന്‍ കുറിപ്പ്‌:-കേരളത്തെ പട്ടിണിക്കിടാന്‍ കൂട്ടുനില്‍ക്കുന്ന (ശരത്‌ പവാറിന്റെ നടപടികളെ അനുകൂലിക്കുന്നതിനാല്‍)കേരളത്തിലെ എന്‍.സി.പി ക്കാരെ കേരളീയര്‍ വെറുതെ വിടില്ല എന്ന് തീര്‍ച്ച!
വാല്‍ക്കഷണം-കേന്ദ്രം കേരളത്തോട്‌ കാണിക്കുന്ന അവഗണനകള്‍ക്കെതിരെ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടും ഇതൊന്നും അറിയാത്ത മൂന്ന് മന്ത്രി പുംഗവന്മാരുണ്ട്‌.അവര്‍ പണ്ട്‌ കേരളീയരായിരുന്നു…?!
1.ശ്രീ.എ.കെ.ആന്റണി(കേന്ദ്രപ്രതിരോധ മന്ത്രി)
2.ശ്രീ.വയലാര്‍ രവി(പ്രവാസികാര്യം)
3.ശ്രീ.ഇ.അഹമ്മദ്‌(വിദേശകാര്യ സഹമന്ത്രി)

കേരളീയര്‍ പട്ടിണി കിടന്നാലും നശിച്ചാലും ഞങ്ങള്‍ക്കൊന്നുമില്ല എന്ന തത്വക്കാരാണവര്‍..
അല്ലയോ കേരളമേ , ഇവര്‍ ചെയ്യുന്നതെന്താണെന്നിവര്‍ അറിയുന്നില്ല..ഇവരോട്‌ പൊറുക്കേണമേ……..!!!കടപ്പാട് :vidushakan 

Comments

0 comments to "ഇന്ത്യയിലെ ഭക്ഷ്യ ക്ഷാമം- കുറ്റവാളി ആര്‌???"

Post a Comment

 

Copyright 2008 All Rights Reserved Revolution Two Church theme by Brian Gardner Converted into Blogger Template by Bloganol dot com