Saturday, January 14, 2012

സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ലിലെ പോരായ്മകള്‍

0 comments
--------------------------------------------------------------------------------------------------------------------
ഈ ലഘുലേഖയുടെ പരിപൂര്‍ണ്ണ രൂപം (പി.ഡി.എഫ്) ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക. https://sites.google.com/site/iacknr/home/down_loads/GiveUsJanLokpal.pdf?attredirects=0&d=1

അഡോബ് റീഡര്‍ ഇല്ലെങ്കില്‍ ഈ പേജ് കാണുക. http://iacknr.blogspot.com/2011/07/give-us-janlokpal.html
_____________________________________________________________________________
  1. പ്രധാനമന്ത്രി ലോക്പാലിന്റെ പരിധിയില്‍ വരില്ല.
  2. ജുഡീഷ്യറി ലോക്പാലിന്റെ പരിധിയില്‍ വരില്ല.
  3. എം.പി.മാര്‍ ലോക്പാലിന്റെ പരിധിയില്‍ വരില്ല.
  4. കൃത്യനിര്‍വഹണത്തില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കില്ല.
  5. CBI സര്‍ക്കാരിന്റെ കീഴില്‍ തന്നെ തുടരും.
  6. ലോക്പാലിന്റെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ അപാകം.
  7. പൊതുജനത്തോട് യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത ലോക്പാല്‍.
  8. ലോക്പാലിന്റെ അംഗങ്ങള്‍ക്കെതിരായ പരാതി അന്വേഷിക്കാന്‍ സ്വതന്ത്ര അധികൃതര്‍ ഇല്ല.
  9. കുറ്റാരോപിതരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സംരക്ഷണം.
  10. ലോക്പാലിന്റെ പരിധിയില്‍ ഗ്രൂപ്പ് എ. ഉദ്യോഗസ്ഥര്‍ മാത്രം.
  11. സംസ്ഥാനങ്ങളില്‍ ലോകായുക്ത ഇല്ല.
  12. പരാതിക്കാരുടെ സംരക്ഷണത്തെക്കുറിച്ച് പരാമര്‍ശമില്ല.
  13. ഹൈക്കോടതികളില്‍ അഴിമതി കേസുകളിലെ വിചാരണയ്ക്കായി സ്പെഷല്‍ ബെഞ്ച് ഇല്ല.
  14. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചു വിടണമോ എന്നത് മന്ത്രിമാര്‍ തീരുമാനിക്കും.
  15. അഴിമതിക്കാര്‍ക്ക് തക്കതായ ശിക്ഷ ഇല്ല.
  16. ലോക്പാലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര ധനം വിനിയോഗിക്കാം എന്നത് ധനകാര്യ മന്ത്രാലയം തീരുമാനിക്കും.
  17. അഴിമതിയിലൂടെ നഷ്ടം വരാതെ നോക്കാനുള്ള ഉത്തരവാദിത്തം ലോക്പാലിനില്ല.
  18. ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതിന് അനുമതിയില്ല.
  19. ലോക്പാലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിനിധികളില്ല.
  20. എല്ലാവിധ എന്‍.ജി.ഓ. കളും ലോക്പാലിന്റെ പരിധിയില്‍ വരുന്നു.
  21. കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍ ഏതെങ്കിലും വിധേന തനിക്കെതിരായ പരാതി തെറ്റാണെന്ന് സ്ഥാപിച്ചാല്‍ പരാതിക്കാരന് രണ്ടുവര്‍ഷം വരെ തടവും പിഴയും.


പ്രധാനമന്ത്രി ലോക്പാലിന്റെ പരിധിയില്‍ വരില്ല
അഴിമതി വിരുദ്ധ നിയമപ്രകാരം പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളും ഇന്നത്തെ സാഹചര്യത്തില്‍ അന്വേഷിക്കാവുന്നതാണ്. പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുമ്പോള്‍ ഈ കുറ്റാന്വേഷണങ്ങള്‍ CBI യെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടിവരും. എന്നാല്‍ CBI പ്രധാനമന്ത്രിയുടെ കീഴില്‍ വരുന്നതിനാല്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അന്വേഷണം സാധ്യമാകില്ല.
ജുഡീഷ്യറി ലോക്പാലിന്റെ പരിധിയില്‍ വരില്ല.
ന്യായാധിപന്മാരും ഈയിടെ അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നല്ലോ. അതിനാല്‍ ജുഡീഷ്യറിയെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരികയോ, സര്‍ക്കാര്‍ മുന്നോട്ടുവച്ചതരത്തില്‍ ശക്തമായ ഒരു ജുഡീഷ്യല്‍ അക്കൌണ്ടബിലിറ്റി ബില്‍ ഉടന്‍ തന്നെ പ്രാവര്‍ത്തികമാക്കുകയോ വേണം.
എം.പി.മാര്‍ ലോക്പാലിന്റെ പരിധിയില്‍ വരില്ല.
പാര്‍ലമെന്റില്‍ വോട്ടുചെയ്യുന്നതിനും സംസാരിക്കുന്നതിനും കോഴ വാങ്ങുന്നത് ജനാധിപത്യ സംവിധാനത്തോട് തന്നെയുള്ള വെല്ലുവിളിയാണ്. എം.പി.മാരെ ലോക്പാലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നത് അവര്‍ക്ക് കോഴ വാങ്ങുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതിന് സമമാണ്.
കൃത്യനിര്‍വഹണത്തില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കില്ല.
ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് പിഴപോലും ഈടാക്കുന്നില്ലെങ്കില്‍ സാധാരണക്കാരുടെ പരാതി പരിഹാരം കടലാസില്‍ ഒതുങ്ങും.
ലോക്പാലിന്റെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ അപാകം.
സര്‍ക്കാരിന്റെ കരടനുസരിച്ച് ലോക്പാലിന്റെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന്‍ കമ്മറ്റിയിലെ ആകെ 10 പേരില്‍ ഭരണ പക്ഷത്തുനിന്നുള്ള 5 പേരടക്കം 6 രാഷ്ട്രീയക്കാരുണ്ടാകും. ആദ്യ ലിസ്റ്റ് തയ്യാറാക്കുന്നതിനായുള്ള സര്‍ച്ച് കമ്മറ്റിയെ തെരഞ്ഞെടുക്കുന്നതും സെലക്ഷന്‍ കമ്മറ്റിയായിരിക്കും. അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നുമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നവര്‍ മാത്രമായിരിക്കും ലോക്പാലിന്റെ അംഗങ്ങളായുണ്ടാവുക.
പൊതുജനത്തോട് യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത ലോക്പാല്‍.
അംഗങ്ങളെ തെരഞ്ഞെടുക്കുന്നതും ഒഴിവാക്കുന്നതും സര്‍ക്കാരിന്റെ നിയന്ത്രത്തിലായതിനാല്‍ ഇത് പൊതു ജനത്തോട് യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത ലോക്പാല്‍ ആയിരിക്കും.
ലോക്പാലിന്റെ അംഗങ്ങള്‍ക്കെതിരായ പരാതി അന്വേഷിക്കാന്‍ സ്വതന്ത്ര അധികൃതര്‍ ഇല്ല.
മറിച്ച് ലോക്പാല്‍ തന്നെയാകും ഇത്തരം പരാതികള്‍ അന്വേഷിക്കുന്നത്. ഈ അന്വേഷണങ്ങള്‍ ഗുണം ചെയ്യില്ല.
കുറ്റാരോപിതരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സംരക്ഷണം.
പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന മുഴുവന്‍ തെളിവുകളും കുറ്റാരോപിതരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച ശേഷം മാത്രമേ FIR രേഖപ്പെടുത്തൂ.

Comments

0 comments to "സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ലിലെ പോരായ്മകള്‍"

Post a Comment

 

Copyright 2008 All Rights Reserved Revolution Two Church theme by Brian Gardner Converted into Blogger Template by Bloganol dot com